കട്ടപ്പന: അമിതവേഗത്തിൽ എത്തിയ കാറിടിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വണ്ടന്മേട് പാലാകണ്ടം തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയയാണ് (10) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ നെറ്റിതൊഴു ഭാരതമുക്കിലാണ് അപകടം. കൊച്ചറ എ.കെ.എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ബിയ സ്കൂൾ വാഹനത്തിൽനിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: ആഷ, സഹോദരി: അഭിയ.