മുണ്ടക്കയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വാണിയേടത്ത് ബാബുവിന്റെ മകൻ അമലാണ് (21) മരിച്ചത്. കഴിഞ്ഞ 17ന് വണ്ടൻപതാലിനുസമീപം അമൽ സഞ്ചരിച്ച ബൈക്കിൽ സ്കൂൾ ബസ് ഇടിച്ചാണ് അപകടം. തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിതൃസഹോദരൻ മുരിക്കുംവയൽ വാണിയേടത്ത് പ്രസന്നന്റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച രാവിലെ 11ന് ചോറ്റിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും. അമ്മ: മഞ്ജു. സഹോദരി: ആര്യ.