പാവറട്ടി: ജീവകാരുണ്യ പ്രവർത്തകൻ പറപ്പൂർ ചിറ്റിലപ്പിള്ളി സി.ടി. ചേറു (73) നിര്യാതനായി. റിട്ട. ലെപ്രസി ഓഫിസറാണ്. 800ലധികം കുഷ്ഠരോഗികളെ കണ്ടെത്തി പുനരധിവസിപ്പിച്ച ഇദ്ദേഹത്തിന് നല്ല ആരോഗ്യ പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. പറപ്പൂർ കാരുണ്യ ചാരിറ്റബിൾ ആൻഡ് പാലിയേറ്റിവ് കെയർ ഹോസ്പിറ്റലിന്റെ സ്ഥാപക ചെയർമാനാണ്. പാവങ്ങൾക്കായി പകൽവീടും വൃദ്ധസദനവും നടത്തിവരുന്നു. ഇതിന്റെ കീഴിൽ 1500ലധികം പേരെ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി. പകൽ വീട്ടിലെ അന്തേവാസികൾക്ക് മാനസിക ഉല്ലാസത്തിന്ന് സൗജന്യമായി വിവിധ ഇടങ്ങളിലേക്ക് വിമാനയാത്രയും സംഘടിപ്പിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ പെൻഷൻ തുക കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിച്ചിരുന്നത്. പറപ്പൂർ സെന്റ് റോസ് കുറീസ് മുൻ ചെയർമാനും ചിറ്റിലപ്പിള്ളി മഹാ കുടുംബയോഗം മുൻ സെക്രട്ടറിയുമാണ്. പോന്നോർ ഗവ. വെൽഫെയർ സ്കൂൾ റിട്ട. അധ്യാപിക വത്സയാണ് ഭാര്യ. മക്കൾ: ലിൻസി മോൾ (അധ്യാപിക, ശ്രീരാമകൃഷ്ണ ഗുരുകുലം സ്കൂൾ പുറനാട്ടുകര), ഡോ. ലിൻസൺ (ജോസ് കോ എജുക്കേഷൻ കൺസൾട്ടൻസി, മംഗലാപുരം), ഹാൻസൻ (സൂപ്രണ്ട്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് എറണാകുളം). മരുമക്കൾ: ജോസ് തട്ടിൽ (റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ), ഷോൺ (ലെക്ചറർ, നഴ്സിങ് കോളജ് മംഗലാപുരം), ലിസ (മാനേജർ, എസ്.ബി.ഐ ചൊവ്വന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പറപ്പൂർ സെന്റ് ജോൺസ് നെപുംസ്യൻ ദേവാലയ സെമിത്തേരിയിൽ.