ചിറ്റൂർ: വണ്ടിയിൽനിന്ന് ചുമടിറക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ചിറ്റൂരിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി അണിക്കോട് കുന്നത്ത് പാളയം ചമ്പത്ത് കളത്തിൽ ഗോകുലനാണ് (57) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ ചിറ്റൂർ സൗദാബിക ജങ്ഷനു സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇരുമ്പുകമ്പികൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ തെന്നി വീണാണ് അപകടം സംഭവിച്ചത്.റോഡിൽ തലയിടിച്ച് പരിക്കേറ്റ ഗോകുലനെ സഹപ്രവർത്തകർ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം വെള്ളിയാഴ്ച ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: സരസ്വതി. മക്കൾ: സുരേഷ്, സുകന്യ. മരുമക്കൾ: കസ്തൂരി, രഘുദാസ്.