പയ്യോളി: കീഴൂർ കിഴക്കെ കോറണ്ട ‘പ്രതിഭ’യിൽ സി.എം. പത്മിനിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ബി. നായർ (റിട്ട. സെൻട്രൽ പി.ഡബ്ല്യു.ഡി. എൻജിനിയർ). പിതാവ്: പരേതനായ അഴകിൽ നാരായണൻകുട്ടി നായർ (വിമുക്തഭടൻ). മാതാവ്: കോറണ്ട സി.എം. കാർത്ത്യായനിയമ്മ. മക്കൾ: കെ. ശശികുമാർ (റിട്ട. മാനേജർ, എസ്.ബി.ഐ.), സുജാത (കോട്ടൂളി). മരുമക്കൾ: മേനാത്ത് ജയകൃഷ്ണൻ (റിട്ട. മാനേജർ, നാഷനൽ ഇൻഷൂറൻസ്), രാജേശ്വരി ( വാകയാട്). സഹോദരങ്ങൾ: സരോജിനിയമ്മ (മിഥില), വത്സല, വനജ (എറണാകുളം), പരേതനായ സി.എം. രാമചന്ദ്രൻ അടിയോടി (റിട്ട. പ്രിൻസിപ്പൽ, ജവഹർലാൽ നെഹ്റു കോളജ്, ലക്ഷദ്വീപ്).