ചേർത്തല: ദേശീയപാതയിൽ ചേർത്തല എക്സ്റേ ജങ്ഷന് സമീപം റോഡ് മുറിച്ചുകടക്കവേ ചേർത്തല നഗരസഭ 13ാം വാർഡിൽ പുന്നവേലി സതീശൻ (62) വാഹനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. മൂന്ന് പതിറ്റാണ്ടായി പത്ര ഏജന്റാണ്. എറണാകുളത്ത് സ്വകാര്യ ബുക്ക് സ്റ്റാളിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം വാഹനത്തിൽ കയറാൻ ദേശീയപാത മുറിച്ചുകടക്കുമ്പോൾ മിനി വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതീശനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഗീത. മകൾ: സാന്ദ്ര. മരുമകൻ: രാഹുൽ.