ആലുവ: ദേശീയപാതയിൽ അമ്പാട്ടുകാവിൽ കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
പാലക്കാട് വടക്കാഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്.അനൂപാണ് (23) മരിച്ചത്. കാക്കനാട് സാരംഗ സോഫ്റ്റ് വെയർ കമ്പനിയിൽ ഡിസൈനറാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ആലുവയിൽനിന്ന് കളമശ്ശേരിയിലേക്ക് പോകുകയായിരുന്നുഇരുവാഹനവും.
അപകടത്തെത്തുടർന്ന് അനൂപിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ.