കോതമംഗലം: ഹൃദയാഘാതത്തെ തുടർന്ന് നെല്ലിമറ്റം എം ബിറ്റ്സ് എൻജിനീയറിങ് കോളജ് ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിമറ്റം കോളനിപ്പടി തേളായിൽ കാസിമിന്റെ മകൻ ഷാമോൻ കാസിമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുട്ടികളെ കോളജിൽ എത്തിച്ചശേഷം ബസ് വൃത്തിയാക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണു.
ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എച്ച്.എം.എസ് ട്രേഡ് യൂനിയൻ നെല്ലിമറ്റം മേഖല കമ്മിറ്റി പ്രസിഡന്റായിരുന്നു.
മാതാവ്: നസീമ. ഭാര്യ: ആയക്കാട് തൈക്കാവുംപടി കാരയിൽ കുടുംബാംഗം ഷെറിന. മക്കൾ: സിഫ്ന (എട്ട്), ഷിഫാൻ (അഞ്ച്).