കൊടകര: ചുങ്കാലില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ആളൂര്‍ പുലിപ്പാറകുന്ന് കുറ്റിക്കാടന്‍ ബെന്നിയുടെ ഭാര്യ റീനയാണ് (42) മരിച്ചത്.
ജനുവരി 27ന് കൊടകര-വെള്ളിക്കുളങ്ങര റോഡിലെ ചുങ്കാല്‍ പോള്സന്പടിക്ക് സമീപമായിരുന്നു അപകടം.
റീന ഉൾപ്പെടെ മൂന്നു യാത്രക്കാരുമായി പോയിരുന്ന ഓട്ടോ എതിരെ വന്ന ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ആളൂര്‍ ഉറുമ്പന്‍കുന്ന് സ്വദേശി ചന്ദ്രന് സംഭവദിവസം തന്നെ മരിച്ചിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു.