അഗളി: അട്ടപ്പാടി ജെല്ലിപ്പാറ തൊട്ടിയാങ്കരയിൽ ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവൻ (55) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം തോന്നിക്കുന്നുണ്ട്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച വൈകീട്ട് ആറോടെ പ്ലാസ്റ്റിക് മേഞ്ഞ കുടിലിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഭാര്യയും കുട്ടികളും ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഇയാൾ ഒറ്റക്ക് ഈ കുടിലിലാണ് താമസിച്ചു വന്നിരുന്നത്. മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് അയക്കും.