ഷൊർണൂർ: ചളവറ പഞ്ചായത്തിലെ കയിലിയാട് മുണ്ടക്കോട്ടുകുറിശ്ശിയിൽ സ്കൂട്ടർ യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. കയിലിയാട് കാഞ്ഞങ്ങാട്ട് വലിയ വീട്ടിൽ പരേതനായ രാജഗോപാലൻ നായരുടെ മകൻ മോഹനനാണ് (68) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി മുണ്ടക്കോട്ടുകുറുശ്ശിയിലെ സർക്കാർ ആശുപത്രിയിലേക്ക് പോകുമ്പോൾ കരിങ്കൽ കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: സുഗത. മക്കൾ: വിപിൻ, ഐശ്വര്യ. മരുമകൻ: സിജി.