മൂലമറ്റം: കോളപ്ര ജങ്ഷന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കട്ടപ്പന ആലടി പരുത്തപ്പാറ പരേതനായ ഗോപിയുടെ ഭാര്യ സുജാത (60) മരിച്ചു. കോളപ്ര പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. ഈ മാസം 16നാണ് അപകടം. കോളപ്ര ജങ്ഷനിൽനിന്ന് പാൽ വാങ്ങി വീട്ടിലേക്ക് റോഡരികിലൂടെ നടന്നു വരുന്നതിനിടെയാണ് സുജാതയെ കാറിടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ട് നൽകും. മകൻ: ജിബിൻ. മരുമകൾ: ആതിര.