മല്ലപ്പള്ളി: സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥി കയത്തിൽപെട്ട് മുങ്ങി മരിച്ചു. തിരുവനന്തപുരം അതിയന്നൂർ നെല്ലിമൂട് കാഞ്ഞിരംനിന്ന കണ്ണാരവിള വൈശാഖത്തിൽ വിൻസെന്റ്- ബിനി ദമ്പതികളുടെ മകൻ വൈശാഖ് വിൻസെന്റാണ് (18) മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലിന് കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തടയണയിലൂടെ നടക്കുമ്പോൾ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.