മുണ്ടക്കയം: ഒരുമാസം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മുപ്പത്തിയൊന്നാംമൈൽ വയലിൽപറമ്പിൽ ജോസ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (57) മരിച്ചു. ചോറ്റി കദളിക്കാട്ടിൽ കുടുംബാംഗമാണ്. ബസിൽ കയറുന്നതിനിടെ വീണ് ടയറുകൾ ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ ഇവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു അപകടം. ലില്ലിക്കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോയും പാറത്തോട്ടിൽ അപകടത്തിൽ പെട്ടിരുന്നു. ഇതിൽ പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. മക്കൾ: നയന മരിയ, ജിൻസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.