കടയനിക്കാട്: പുത്തൻപുരക്കൽ പരേതനായ മാധവന്റെ മകൻ എം. മജു (കൊച്ചുമോൻ -67) നിര്യാതനായി. അബൂദബി എൻ.പി.സി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: നീരേറ്റുപുറം സജിമന്ദിരം കുടുംബാംഗം നാജ. മക്കൾ: മാധവ്, വിശ്വനാഥ്. മരുമകൾ: ഡോ. നീതു (തൃപ്പൂണിത്തുറ). കോട്ടയം എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് എം. മധു സഹോദരനാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.