ചങ്ങനാശ്ശേരി: കാവാലം പരേതനായ കെ.എം. ജോര്‍ജിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. തൊടുപുഴ കുറ്റിയാനി കുടുംബാംഗമാണ്. മക്കള്‍: മാത്യു (ആസ്ട്രേലിയ), ട്രീസ, ജോസഫ് (ജോ), മഞ്ചു, ജോര്‍ജ്. മരുമക്കള്‍: സോണി ഇലവത്തിങ്കല്‍ ബംഗളൂരു, ടോബി ആലപ്പാട്ട് തൃശൂര്‍, ബബിത കണ്ട്രാമറ്റം പുത്തന്‍പുരക്കല്‍ വാകത്താനം, രാജേഷ് മണര്‍കാട്ട് പാലാ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.