വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയുടെ ഒന്നാം കല്ല് പ്രദേശത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ പങ്കുവിന്റെ ഭാര്യ കല്യാണിയുടെ (85) മൃതദേഹമാണ് ശനിയാഴ്ച ഉച്ചയോടു കൂടി പുഴയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. വടക്കാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മക്കൾ: മോഹനൻ, രവി, ബിന്ദു, പരേതനായ പ്രകാശൻ. മരുമക്കൾ: ബിന്ദു, ചന്ദ്രിക, ഉണ്ണികൃഷ്ണൻ.