പുനലൂർ: നേതാജി ചെറുശ്ശേരിൽവീട്ടിൽ പരേതനായ കെ. ജേക്കബിന്റെ ഭാര്യ നീലേശ്വരം പ്ലാവിള പുത്തൻവീട്ടിൽ കുടുംബാംഗം മേരിക്കുട്ടി ജേക്കബ് (85-ആയൂർ സെന്റ് ജോർജ് യു.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: മറിയം കെ. ജേക്കബ് (റിട്ട. പ്രഫസർ, അസ്മിത കോളജ്, മുംബൈ), ജോസ് കെ. ജേക്കബ് (റിട്ട. ഡി.എ, കേരള വാട്ടർ അതോറിറ്റി), റേച്ചൽ കെ. ജേക്കബ് (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്. എടത്തല). മരുമക്കൾ: ജോൺ വർഗീസ് (റിട്ട. എൻജിനീയർ, മുംബൈ), ലീന കെ. ഡാനിയേൽ (ഹെഡ്മിസ്ട്രസ്, ചെമ്മന്തൂർ എച്ച്.എസ്. പുനലൂർ), വർഗീസ് ജോർജ് വൈദ്യൻ (സേഫ്റ്റി എൻജിനീയർ, കെ.എം.എം.എൽ). സംസ്കാരം ബുധനാഴ്ച രാവിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12ന് പുനലൂർ പേപ്പർമിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.