കോഴിക്കോട്: വലിയങ്ങാടിയിലെ തങ്കം ട്രേഡേഴ്സ് മാനേജിങ് പാർട്ണർ ആനക്കുളം പടിപ്പുര വീട്ടിൽ പി.എസ്. വിജയകുമാറിന്റെ ഭാര്യ ജി. മായാദേവി (61) നിര്യാതയായി. പിതാവ്: തൊടുപുഴ പെരുമ്പള്ളി പി.ആർ. ഗോപാലപിള്ള. മക്കൾ: പി.വി. വിനയ്, പി.വി. വിഷ്ണു. മരുമക്കൾ: സുഷിത, അമൃത. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുതിയ പാലം ശ്മശാനത്തിൽ.