മാഹി: ഫ്രഞ്ച് ഭാഷാപണ്ഡിതൻ പ്രഫ. എൻ.കെ. പത്മനാഭൻ (102) നാഗ്പുരിൽ നിര്യാതനായി. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഫ്രഞ്ച് അധ്യാപകനായിരുന്നു. പിന്നീട് മഹാരാജാസ് കോളജിൽ വകുപ്പ് മേധാവിയായി. യൂറോപ്യൻ ഭാഷാ ബോർഡ് ചെയർമാനായിരുന്നു. മദ്രാസ്, അണ്ണാമലൈ, കോഴിക്കോട് സർവകലാശാലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയായ ഗുരുനാഥനാണ്. ഫ്രഞ്ച് ഭരണകാലത്ത് മാഹി മേയറായിരുന്ന നാലുപുരയിൽ സഹദേവൻ വക്കീലിന്റെ മകനാണ്. ഭാര്യ: പരേതയായ ഉമ (തലശ്ശേരി). മകൾ: ദയ (നാഗ്പുർ). മരുമകൻ: പരേതനായ രവീന്ദ്രൻ (കോൾസ് ഇന്ത്യ, നാഗ്പുർ). സംസ്കാരം ഞായറാഴ്ച രാവിലെ നാഗ്പുരിൽ.