അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം കളർകോട് സബ് ഗ്രൂപ് ഓഫിസർ വണ്ടാനം ആരതി നിവാസിൽ ആർ.മുരളീധരപ്രസാദ് (54) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഭാര്യ: ശ്രീജ (കാക്കാഴം അക്ഷയ സംരംഭക). മക്കൾ: ആരതി, ആതിര. സഹോദരങ്ങൾ: ആർ. ഓമനക്കുട്ടൻ, ശ്രീദേവി, അഡ്വ.ആർ. രാജേന്ദ്രപ്രസാദ്, ആർ. വിഷ്ണുപ്രസാദ് (അക്ഷയ സെൻറർ - അറവുകാട്), ഇന്ദിര, ധനലക്ഷ്മി.