കോ ഴിക്കോട്: എരഞ്ഞിപ്പാലം ജവഹര്‍ നഗര്‍ കോളനിയില്‍ ഡോ.എം.എം. അബ്ദുല്‍ കരീമിന്റെ (റിട്ട.ഹെഡ് ഓഫ് ഡിപ്പാര്‍ട്മെന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, പ്രഫസര്‍ - എം.ഇ.എസ് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ) ഭാര്യ ‘മെഹ്ഫില്‍’ ഹൗസില്‍ മെഹ്റുന്നിസ (62) നിര്യാതയായി. പരേതരായ ആലുവ വാളംകോട്ടില്‍ അമ്മു- കുറുപ്പാലില്‍ കുഞ്ഞുബീപാത്തു ദമ്പതികളുടെ മകളാണ്. മക്കള്‍: ഫെബിന് യൂസഫ് (ഫ്ലോറിഡ), മുഹമ്മദ് ഫയാസ് (ഐ.ടി പ്രഫഷനല്‍, ചെന്നൈ). മരുമക്കള്‍: യൂസഫ് കുളപ്പുരക്കല്‍ (ഫ്ലോറിഡ), ടി.പി. ഖദീജത്ത് അഹ്സാന മുനാല്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ആലുവ മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.