കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് പാറപ്പുറം (69) നിര്യാതനായി. 1978ൽ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. മഞ്ഞപ്ര, തൃപ്പൂണിത്തുറ, ഇടപ്പള്ളി പള്ളികളിൽ അസി. വികാരിയായും പ്രസന്നപുരം, പട്ടണം, നീണ്ടൂർ, കുന്നുംപുറം, ചമ്പന്നൂർ സൗത്ത്, മാടക്കൽ, ചേന്നമംഗലം, മാതാനഗർ, ചേരാനല്ലൂർ ഈസ്റ്റ്, ചെങ്ങമനാട്, ബസ്ലേഹം, തൈക്കാട്ടുശ്ശേരി ചമ്പന്നൂർ നോർത്ത്, ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആമ്പല്ലൂർ പാറപ്പുറം പരേതരായ ഫ്രാൻസിസും ഏലിയാക്കുട്ടിയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പൗലോസ്, തോമസ്, കുരിയാക്കോസ്, സിസ്റ്റർ ഗിൽബെർട്ട. മൃതദേഹം 30ന് വൈകീട്ട് മൂന്നുമുതൽ 5.30 വരെ ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ശേഷം ആമ്പല്ലൂരിലുള്ള വസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം 31ന് വൈകീട്ട് മൂന്നിന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.