പാലക്കാട്: കിണാശ്ശേരി ആനപുറംകാട് ഭഗവതിമഠം വീട്ടിൽ കൃഷ്ണന്റെ മകൻ സുരേഷിനെ (ബാബു -40) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിണാശ്ശേരി കനാൽപാലത്തിന് സമീപം റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടത്. ഭാര്യ: സരസ്വതി. മക്കൾ: അസ്മത്ത് കൃഷ്ണ, അഭിജിത്ത്.