തിരുവില്വാമല: പെട്രോൾ പമ്പിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം കണ്ണന്നൂർ താഴത്തെ വീട്ടിൽ രാജന്റെ മകൻ ബിനുരാജ് (35) ആണ് മരിച്ചത്. എച്ച്.പി പമ്പിന്റെ സ്റ്റോർ റൂമിൽ ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പഴയന്നൂർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. മാതാവ്: വിലാസിനി.