തൃപ്രയാർ: ദേശീയപാത 66ൽ തൃപ്രയാർ ടി.വി.എസ് ഷോറൂമിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കാലിലൂടെ കയറിയിറങ്ങി പരിക്കേറ്റയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
കോട്ടയം സ്വദേശിയായ കടങ്ങര വീട്ടിൽ മുരുകൻ (48) ആണ് മരിച്ചത്. ഞായറാഴ് ച രാത്രി എട്ടോടെയാണ് സംഭവം. ആക്ട്സ് പ്രവർത്തകരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലപ്പാട് പൊലീസ് അന്വേഷണമാരംഭിച്ചു.