പട്ടാമ്പി: പട്ടാമ്പി ഹാർമണി സ്ട്രീറ്റ് കക്കഠത്ത് മഠത്തിൽ പരേതനായ കെ.എസ്. രാമയ്യരുടെ ഭാര്യ ഭാഗീരഥി അമ്മാൾ (85) നിര്യാതയായി. പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.ആർ. നാരായണസ്വാമി മകനാണ്. മറ്റു മക്കൾ: സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ഹരിഹരൻ, അഡ്വ. ഗിരി അയ്യർ (ഒറ്റപ്പാലം). മരുമക്കൾ: ഉഷ, ജ്യോതി, വൃന്ദാ ലക്ഷ്മി, അനിത, അഡ്വ. മീര. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണൂർ പുണ്യതീരത്ത്.