കൊല്ലങ്കോട്: തെരുവുനായ് ബൈക്കിന് കുറുകെച്ചാടി വീട്ടമ്മ മരിച്ചു. കുഴൽമന്ദം പല്ലഞ്ചാത്തന്നൂർ കുന്നപറമ്പ് എലയാട്ടുകുളം രാധാകൃഷ്ണന്റെ ഭാര്യ തങ്കമണി (49) ആണ് മരിച്ചത്. രാധാകൃഷ്ണനും ഭാര്യ തങ്കമണിയും ശനിയാഴ്ച രാവിലെ ഒമ്പതിന് പല്ലഞ്ചാത്തന്നൂരിൽനിന്ന് കൊല്ലങ്കോട്ടേക്ക് ബൈക്കിൽ വരവേയാണ് വടവന്നൂർ ഗായത്രി മില്ലിനടുത്ത് നായ് കുറുകെ ചാടിയത്. നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് ഇരുവർക്കും പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ തങ്കമണി ചികിത്സക്കിടെ തൃശൂർ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. രാധാകൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ: സ്നേഹ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്.