രാമപുരം: പാത്തിക്കൽ സുസുകി ഗ്രൂപ് സ്ഥാപനങ്ങളുടെ മനേജിങ് ഡയറക്ടറും പ്രവാസി ബിസിനസ് സംരംഭകനുമായ കരുവള്ളി പാത്തിക്കൽ മൊയ്തുട്ടി ഹാജി (72) നിര്യാതനായി.ജിദ്ദയിലെ ബ്രദേഴ്സ് ഗ്രൂപ്പ് സ്ഥാപകനും ജിദ്ദ വിക്ടറി ടെക്സ്റ്റയിൽസ് ഉടമയുമായിരുന്നു. മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. കരുവള്ളി പാത്തിക്കൽ കുടുംബ കൂട്ടായ്മ രക്ഷാധികാരിയായിരുന്നു. പിതാവ്: ചേക്കു ഹാജി. മാതാവ്: വെങ്കിട്ട ഇത്തീരിക്കുട്ടി ഹജ്ജുമ്മ (മക്കരപറമ്പ്). ഭാര്യ: കളപ്പാടൻ സുബൈദ (പട്ടർക്കടവ്).മക്കൾ: ജാസ്മിൻ, അഹമ്മദ് അലി ബാബു, നസ്വ, ഡോ. റിനു ഷെറിൻ. മരുമക്കൾ: കൂനാരി ശറഫുദ്ധീൻ (വേങ്ങര), വയലിലകത്ത് റമീസ് പർവീൻ (ഫറോക്ക്), പാറമ്മൽ അമ്പാടി നിയാസ് (കൊണ്ടോട്ടി), പുതിയടത്ത് ഇർഫാൻ മായൻ (കൊയിലാണ്ടി). സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി, ഹംസ ഹാജി, ഉസ്മാൻ കുട്ടി, ഷൗക്കത്ത് അലി (നാലുപേരും ബ്രദേഴ്സ് ഗ്രൂപ്പ്), അബൂബക്കർ ഹാജി (എം.ഡി. പാത്തിക്കൽ ഫോയ്സ്, മലപ്പുറം), പരേതരായ കെ.പി. ഫാത്തിമ കുഞ്ഞു (മുൻ അംഗം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്), മുഹമ്മദ് മാനു ഹാജി. കെ.പി.എ മജീദ് എം.എൽ.എ അനുശോചനം രേഖപ്പെടുത്തി.