പെരിന്തൽമണ്ണ: കാവുങ്ങൽപറമ്പിലെ സുപ്രഭാത് വീട്ടിൽ ടി.പി. ജയരാമൻ (60) നിര്യാതനായി. റിട്ട. പെറ്റി ഒഫിസർ, ഇന്ത്യൻ നേവി, മൗലാന ആശുപത്രിയിലെ ഇലക്ട്രിക്കൽ സൂപ്പർവൈസർ എന്നീ മേഖലയിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ രാമൻ നായർ. മാതാവ്: തെക്കേപ്പാട്ട് തങ്കമ്മ. ഭാര്യ: സുധാറാണി. മകൾ: സ്നേഹ. മരുമകൻ: അഖിൽ. സംസ്കാരം ചൊവ്വ രാവിലെ 10.30ന് തിരുവില്വാമല ഐവർമഠത്തിൽ.