മൈലപ്പുറം: കോട്ടപ്പടി ജി.എൽ.പി സ്കൂൾ അധ്യാപികയും മേലാറ്റൂരിലെ പള്ളി മുഹമ്മദ് റഫീഖിന്റെ ഭാര്യയുമായ കെ. നസ്ലി ടീച്ചർ (35) നിര്യാതയായി. സി.എം.പി ജില്ല ജോ. സെക്രട്ടറി കല്ലേരി നാസറലിയുടെ മകളാണ്. മക്കൾ: റഹ ഫാത്തിമ, അമൻ റൈസാൻ, ആയിശ റസ.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ പി. ഉബൈദുല്ല, നജീബ് കാന്തപുരം, സി.എം.പി ജില്ല സെക്രട്ടറി കൃഷ്ണൻ കോട്ടുമല എന്നിവർ വസതി സന്ദർശിച്ചു.