കോഴിക്കോട്: കണ്ണൂർ ജോൺ മിൽസ് ഉടമ പരേതനായ പി.കെ. പൈലോയുടെ ഭാര്യ പ്ലാക്കൽ ഏലിയാമ്മ (88) നിര്യാതയായി. കോട്ടയം തോട്ടക്കാട് ഓലിക്കര തെങ്ങണാക്കുഴി കുടുംബാംഗമാണ്. മക്കൾ: ഡോ. റോജൻ കുരുവിള (ആസ്റ്റർ മിംസ് കോഴിക്കോട്), വിനോദ് കുര്യൻ (എസ്.എഫ്.ഒ, കൊച്ചി), ബെന്നി ജോൺ (യു.കെ). മരുമക്കൾ: എലിസബത്ത്, ഡോ. ശാലിനി കുരുവിള (ആസ്റ്റർ മിംസ്, കോഴിക്കോട്), ഷീബ (യു.കെ). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മൃതദേഹം വസതിയിലെത്തിച്ച ശേഷം 3.30ന് ബിലാത്തികുളം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.