പൂനൂർ: വള്ളിൽ വയൽ മാളോർമകണ്ടിയിൽ താമസിക്കുന്ന കരുമല കേളോത്ത് കണ്ടി രാജീവൻ (47) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണമാരാർ. മാതാവ്: തങ്കമ്മ. ഭാര്യ: സുജിന. മക്കൾ: സിദ്ധു എസ്. രാജ്, സതീർഥ് എസ്. രാജ്. സഹോദരങ്ങൾ: ബാലാമണി (ഉള്ള്യേരി), ലീല (പൂനൂർ), വേണു, ചന്ദ്രൻ (ഇരുവരും കരുമല). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൂനൂരിലെ വീട്ടുവളപ്പിൽ.