കൂട്ടിക്കൽ: മൂന്നാംമൈൽ മഠത്തിൽ പരേതനായ ഇബ്രാഹിം-സൈനബ ദമ്പതികളുടെ മകനും മുണ്ടക്കയം ടൗണിലെ ആധാരം എഴുത്തുകാരനുമായ എം.ഐ. നൗഷാദ് (50) നിര്യാതനായി. ആധാരം എഴുത്ത് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, മുണ്ടക്കയം യൂനിറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഏന്തയാർ കല്ലുപുരക്കൽ കുടുംബാംഗം ഷിജിമോൾ. മക്കൾ: ഇഖ്സാൻ, സാറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കൂട്ടിക്കൽ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.