പുന്നവേലി: ഇളംപുരയിടത്തിൽ പരേതനായ ഇ.ജെ. ജോണിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് എച്ച്.എസ്, കോട്ടാങ്ങൽ) ഭാര്യ ത്രേസ്യാമ്മ ജോൺ-86 (റിട്ട. ടീച്ചർ, സെന്റ് തെരേസാസ് ജി.എച്ച്.എസ് നെടുംകുന്നം) നിര്യാതയായി. നെടുംകുന്നം പുതിയാപറമ്പിലായ കൊക്കാവയലിൽ കുടുംബാംഗമാണ്. മക്കൾ: ടെജി (എൻജിനീയർ), ടോജോ (ടീച്ചർ, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പൂഞ്ഞാർ), ജെറ്റ്സി (ടീച്ചർ, പനമന ഹൈസ്കൂൾ, അനങ്ങനടി), രാജേഷ് (ടീച്ചർ, ഗവ. എച്ച്.എസ്.എസ്, വെച്ചുച്ചിറ). മരുമക്കൾ: ലൗലി (കുത്തുകല്ലുങ്കൽ, തൃശൂർ), റീന (പൊരിയത്ത്, വരിയാനിക്കാട്), ആന്റണി വെൺമേലിൽ (പച്ച, ചെക്കിടികാട്), ജെറോസ് ആലുംപറമ്പിൽ (കുമരകം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വായ്പൂര് സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ.