കോഴിക്കോട്: പ്രമുഖ ആര്യവൈദ്യൻ പരേതനായ പി.ടി. ശ്രീകുമാരൻ നമ്പീശന്റെ (നമ്പീശൻസ് ദേശീയ വൈദ്യശാല കല്ലായി) ഭാര്യ വെസ്റ്റ്ഹിൽ ചുങ്കം ശ്രീപുരിയിൽ ഗൗരി ബ്രാഹ്മണിയമ്മ (90) നിര്യാതയായി. മക്കൾ: ശോഭന (കരുവിശ്ശേരി), ജയശ്രീ (ചേവരമ്പലം), ഗിരീശൻ (പാരമ്പര്യ വൈദ്യൻ, ചുങ്കം -വെസ്റ്റ്ഹിൽ), ശ്രീരഞ്ജിനി (മാഹി), മംഗള ഗൗരി (ബി.എസ്.എൻ.എൽ ചേർത്തല), പരേതനായ സതീശൻ. മരുമക്കൾ: രാധ, ഹരിദാസൻ നമ്പീശൻ (മാഹി), രാധാകൃഷ്ണൻ (ബിസിനസ് ചേർത്തല), പരേതരായ ഡോ. പി.ടി. നാരായണൻ നമ്പീശൻ (കോട്ടക്കൽ ആര്യവൈദ്യശാല), ജയരാജ്.