ആലത്തൂർ: കാവശ്ശേരി വടക്കെ ചാത്വാർ വീട്ടിൽ കെ.സി. സതീശൻ നായർ (69) നിര്യാതനായി. ദീർഘകാലം ആലത്തൂരിൽ വക്കീൽ ഗുമസ്തനായിരുന്നു. പിതാവ്: പരേതനായ കണക്കന്നൂർ പണ്ടാരത്തിൽ കൊച്ചു മാധവൻ നായർ. മാതാവ്: കാവശ്ശേരി വടക്കെ ചാത്വാർ വീട്ടിൽ കല്യാണിക്കുട്ടി അമ്മ.ഭാര്യ: ഉഷാദേവി (കാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: രമ്യ, സൗമ്യ. മരുമകൻ: ജയേഷ്. സഹോദരങ്ങൾ: സുധാകരൻ, പ്രഭാകരൻ, ഭാസ്കരൻ.