ആലുവ: പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കീഴ്മാട് കുളക്കാട് മണ്ണിടപ്പറമ്പിൽ ശ്യാമിന്റെ ഭാര്യ അർഷ ശ്യാമാണ് (25) പ്രസവാനന്തരം മരിച്ചത്. തിങ്കളാഴ്ച അർധരാത്രി ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലായിരുന്നു മരണം. ആൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് മരണം. എടയപ്പുറം ഗുരുതേജസ്സ് റോഡിൽ കാവലഞ്ചേരി വീട്ടിൽ കൃഷ്ണന്റെയും പ്രസന്നയുടെയും ഏകമകളാണ്.