ഈരാറ്റുപേട്ട: കൊണ്ടൂർ ചിറയിൽ പരേതനായ സി.ജെ. ജോസഫിന്റെ ഭാര്യ ഓമന (93) നിര്യാതയായി. ചങ്ങനാശ്ശേരി കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ: ജോസമ്മ, സക്കറിയ, ജോർജുകുട്ടി, പരേതനായ ജോസഫ്. മരുമക്കൾ: ഉഷ പാറേക്കുന്നേൽ കുറവിലങ്ങാട്, മിനി ആനക്കല്ലുങ്കൽ ഉള്ളനാട്, പ്രീത പറമ്പിൽ കാഞ്ഞിരപ്പള്ളി, പരേതനായ ജയിംസ് വയമ്പോത്തനാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.