ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കുറുമ്പനാടം കാരക്കാട് വീട്ടില്‍ കെ.വി. ദീപക്കാണ് (22) മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാർഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് 3.15ഓടെ മരിച്ചു. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. നേരത്തേ അപകടത്തില്‍ കുറുമ്പനാടം തകിടിയില്‍ ആൽബിന് ടി. സജി (18) മരിച്ചിരുന്നു. കെ.വി. വിജയകുമാര്‍-പത്മിനി (റിട്ട. അധ്യാപിക, പരിയാരം ഗവ.എല്‍.പി സ്കൂള്‍) ദമ്പതികളുടെ മകനാണ് ദീപക്. സഹോദരന്: കെ.വി. ദേവകുമാര്‍(കൊച്ചിന് ഷിപ്യാര്ഡ്).