ആമ്പല്ലൂർ: ട്രസ് പണിക്കിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചെങ്ങാലൂർ സ്നേഹപുരം ചിറയത്ത് വടക്കേത്തല കൊച്ചാപ്പുവിന്റെ മകൻ ജോസ് (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച തൊടുപുഴയിൽ കെട്ടിടത്തിന് മുകളിൽ ട്രസ് പണിക്കിടെയാണ് അപകടം. ഭാര്യ: റിന്റി. മക്കൾ: ജോമിയോ, ജെറമിയോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സ്നേഹപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.