പൈക: ഉരുളികുന്നം പാഴൂക്കുന്നേല്‍ പി.എം. ദേവസ്യ (റിട്ട. അധ്യാപകന്, സെന്റ് തോമസ് എച്ച്.എസ്, പാലാ -99) നിര്യാതനായി. പൂവരണി സർവിസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: ഉരുളികുന്നം മാളിയേക്കല്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ (റിട്ട. അധ്യാപിക, സെന്റ് ജോര്‍ജ് യു.പി.എസ്, ഉരുളികുന്നം). മക്കള്‍: ലീലാമ്മ, സിസ്റ്റര്‍ ദുലാരി (എസ്.ഒ.എം, അസം), വത്സമ്മ, ലൗലി, ജോസുകുട്ടി സെബാസ്റ്റിന് (നിരപ്പേല്‍ മെഡിക്കല്‍സ്, പാലാ), കിഷോര്‍ സെബാസ്റ്റിൻ. മരുമക്കള്‍: കെ.എസ്. തോമസ് കളരിക്കല്‍, കെ.ഇ. ഇമ്മാനുവല്‍ പൂഞ്ഞാര്‍, ജോര്‍ജ് സ്റ്റാന്‍ലി (യു.എസ്.എ), മോളിക്കുട്ടി പാറടിയില്‍, സുമ നടയ്ക്കല്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഞണ്ടുപാറ സെന്റ് ജോര്‍ജ്സ് പള്ളി സെമിത്തേരിയില്‍.