വടുതല: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പടിഞ്ഞാറെ കണ്ണന്തറയിൽ പരേതനായ പി.എ. അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ കുഞ്ഞുപാത്തുമ്മ (86) നിര്യാതയായി. മക്കൾ: അബ്ദുൽമജീദ് (റിട്ട. കൃഷി ഓഫിസർ), അബ്ദുൽറഹീം (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), അബ്ദുസ്സമദ്, ആസാദ് (ഇരുവരും ബിസിനസ്), ആരിഫ. മരുമക്കൾ: ആബിദ, നൂർജഹാൻ, സുഹ്റ, ഫെമിന, ഇസ്മായിൽ മാനേഴത്ത് (റിട്ട. അധ്യാപകൻ, വി.ജെ.എച്ച്.എസ്). ഖബറടക്കം വ്യാഴാഴ്ച പത്തിന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.