കരുനാഗപ്പള്ളി: മരംകയറ്റ തൊഴിലാളി മാവിൽനിന്ന് വീണ് മരിച്ചു. കുലശേഖരപുരം ആദിനാട് തെക്ക് വിനോദ് ഭവനത്തിൽ ഭാർഗവൻ (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെ ജോലി കഴിഞ്ഞ് വന്നശേഷം വീട്ടിലെ മാവിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഓമന. മക്കൾ: വിനോദ്, വിശാൽ, വിനു. മരുമക്കൾ: രാജി, സൗമ്യ, തുഷാര.