മാത്തൂർ: കൂട്ടുകാരുമൊത്ത് ഭാരതപ്പുഴ തടയണയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മാത്തൂർ കൂടൻതൊടി വീട്ടിൽ പ്രകാശന്റെ രണ്ട് മക്കളിൽ മൂത്തവനായ പ്രിത്വൂ (15) ആണ് വ്യാഴാഴ്ച ഉച്ചക്ക് കോട്ടായി മുട്ടിക്കടവ് തടയണയിൽ കുളിക്കാനിറങ്ങി മുങ്ങിയത്. കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സജി. സഹോദരൻ: ആകാശ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.