ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിന് സമീപം പ്ലസന്റ് വീട്ടിൽ പരേതനായ മേലേ വീട്ടിൽ മുഹമ്മദ് കോയ ഹാജിയുടെ മകൻ പലാക്കയിൽ അബ്ദുൽ റഫീഖ് (58) നിര്യാതനായി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി, കോഴിക്കോട് ജില്ല കമ്മിറ്റി, ബേപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹിയായും ചന്ദ്രിക ദിനപത്രം ചാലിയം, റിയാദ് ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നൂർജഹാൻ. മകൾ: ഫർസാന. സഹോദരങ്ങൾ: അബ്ദുൽ നസീർ (ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം ), നൗഷാദ്, റുഖിയ്യ ബീവി, മഹറുന്നീസ, ലൈല, സാബിറ (ക്ലർക്ക്, ഗവ. കോളജ് ഓഫ് നഴ്സിങ്, കോഴിക്കോട് മെഡിക്കൽ കോളജ്), പരേതയായ ആരിഫ.