പാലേരി: സി.പി.ഐ ചങ്ങരോത്ത് ലോക്കല്‍ കമ്മിറ്റി അംഗവും നാടക പ്രവര്‍ത്തകനുമായ കുളക്കണ്ടം വടക്കയില്‍ എന്‍. കുഞ്ഞികൃഷ്ണന് (70) നിര്യാതനായി. സി.പി.ഐ ചങ്ങരോത്ത് ലോക്കല്‍ സെക്രട്ടറി, ചങ്ങരോത്ത് സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എ.ഐ.കെ.എസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, ബി.കെ.എം.യു പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: സമീഷ്, സജീല, ജിതേഷ്(ജിത്ത്). മരുമക്കള്‍: അശ്വതി (തിരൂര്‍), റിജേഷ് (കല്ലാച്ചി), സംഗീത (ഗോവ). സഹോദരങ്ങള്‍: ചന്ദ്രന്, പ്രകാശന്, ശാലിനി. സംസ്കാരം വെള്ളിയാഴ്ച ഒമ്പതു മണിക്ക് വീട്ടുവളപ്പില്‍.