പെരുമ്പാവൂര്‍: ചേലാമറ്റം ഞെഴുങ്ങന്‍ വീട്ടില്‍ പരേതനായ ഔസേഫിന്റെ മകന് സ്റ്റീഫന്‍ (57) നിര്യാതനായി. പെരിയാറില്‍ അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്തുന്നതിലും മുങ്ങി മരിക്കുന്നവരുടെ മൃതദേഹം കരക്കെടുക്കാന്‍ സഹായിച്ചിരുന്നതിലും സ്റ്റീഫൻ മുൻപന്തിയിലുണ്ടായിരുന്നു. മാതാവ്: റോസ. ഭാര്യ: ഷിന്‍സി. മക്കള്‍: സ്റ്റെഫി, സ്റ്റെബിന്, സ്റ്റെനി. മരുമകന്: ലിനോ. ഒക്കല്‍ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് എന്‍.ഒ. ജോര്‍ജ്, പഞ്ചായത്ത് അംഗം എന്‍.ഒ. സൈജന്, പരേതനായ ബേബി എന്നിവര്‍ സഹോദരങ്ങളാണ്.