അടിമാലി: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഇരുന്നൂറേക്കർ മാമ്പിള്ളിക്കുടിയിൽ വർഗീസിന്റെ മകൻ ലിജോയെയാണ് (32) വീടിനുസമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവുണ്ട്. യുവാവ് സ്വയം മുറിവേൽപിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു എന്നാണ് ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതലാണ് യുവാവിനെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മാതാവ് ഫിലോമിന.