തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ കവടിയാര്‍ ശ്രീവിലാസ് ലെയ്നില്‍ സൗഭാഗ്യയില്‍ ഡോ. കുമാരി ജി. പ്രേമ (63) നിര്യാതയായി. ആരോഗ്യവകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ നൂറനാട് പടനിലം ഗീതാഭവനില്‍ ഡോ. എം. തമ്പിയാണ് ഭര്‍ത്താവ്. മക്കള്‍: ബാലകൃഷ്ണന് തമ്പി, ഹരികൃഷ്ണന് തമ്പി. മരുമകള്‍: പൂങ്കുടി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ശാന്തികവാടത്തില്‍.